കായംകുളം: സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബോർഡിന്റെയും, കേരള സർക്കാരിന്റെയും വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച നടപടിക്കെതിരെ മുസ് ലിം ലീഗ് കായംകുളം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം ലിങ്ക് റോഡിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ചു ബഷീർ കുട്ടി ഉത്ഘാടനം ചെയ്തു.ഇടത് സർക്കാർ പാവപ്പെട്ട ജനങ്ങളോടപ്പം നിൽക്കുന്നതിന് പകരം അവരെ കൊള്ളയടിച്ചും, ഇല്ലായ്യ ചെയ്തു ഭരിക്കുവാനാണ് ഈ ഗവ: ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ഗവ: ൻ്റെ രണ്ടാം വരവോടെ കേരളത്തിൽ ജനങ്ങൾക്ക് ഇടയിൽ അരാജകത്വം സൃഷ്ടിക്കുവാൻ മാത്രമെ ഇവർക്ക് കഴിഞ്ഞിട്ടുള്ളു. പാവപ്പെട്ടവർക്ക് നൽകി വരുന്ന സാമൂഹ്യക്ഷേമ പെൻഷൻ പൊലു യാഥാസമയം നൽക്കാതെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഖജനാവ് കൊള്ള അടിക്കുകയാണെന്നും, ഈ ഗവ: അധികാരത്തിൽ വന്നതിന് ശേഷം നിരവധി തവണയാണ് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ടൗൺപ്രസിഡൻ്റ് യു.എ.റഷിദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സംഗമത്തിന് ടൗൺപ്രസിഡൻറ് അബദൽ സലാം വൈക്കത്ത് സ്വാഗതം പറഞ്ഞു.യോഗത്തിൽ നേതാക്കളായ, ഒ.എ.ജബ്ബാർ, പ്രഫസ്സർ ,ജലാലുദ്ദീൻ, എം, ബഷീർക്കുട്ടി, എം,ഹാമിദ് മാസ്റ്റർ, ടി.എ.മജീദ് യൂസഫ് കുട്ടി, എം ഹംസസാ കുട്ടി, അഡ്വ. അൻഷാദ് വാഹിദ് ഷബീർകാലിചാക്ക്കട, ഏ.കെ കുഞ്ഞുമോൻ, ടി ഐ.ഷെഫീഖ്, അബ്ദുൽ റഹിം, അഷ്ക്കർ, അനസ് താഹാ, സുമീദ്, കെ. ജബ്ബാർ, ബി.ഷിബു.അമീൻ മനയശ്ശേരിൽ നൗഫൽ ആലുംമൂട്ടിൽ, പി.കെ അമ്പിളി ,ഷൈനി ഷിബു, സുലു’, സുമയ്യ, എന്നിവർ സംബന്ധിച്ചു. ലീഗ് ഓഫീസിൽ നിന്നും ആരംഭിച്ചു ടൗൺ ചുറ്റിയാണ് യോഗസ്ഥലത്ത് എത്തിയത്.