കോട്ടയം: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ചു പട്ടാപകല്‍ റാന്തല്‍വിളക്കും പെട്രോള്‍മാക്സും ചൂട്ടുകറ്റയും മെഴുകുതിരികളും മണ്ണെണ്ണ വിളക്കുകളുമായി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റാര്ജംഗ്ഷനിലെ കെഎസ്ഇബി ഓഫീസിലേക്കു മണ്ണെണ്ണവിളക്കുകള് കത്തിച്ചുള്ള മാര്‍ച്ച് നാടിനും നാട്ടുകാര്‍ക്കും കൗതുകമായി. കെഎസ്ഇബി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗാര്‍ഹിക-കാര്‍ഷിക ആവശ്യത്തിനടക്കമുള്ള വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുക വഴി ജനങ്ങള്‍ക്ക് ഇരുട്ടടി നല്കുന്ന സര്‍ക്കാരായി ഇടതു പക്ഷ സര്‍ക്കാര്‍ മാറിയെന്നു മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍്ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അഞ്ചാംതവണയാണ് വില വര്‍ധിപ്പിച്ചു ജനങ്ങളെ നട്ടംതിരിക്കുന്നത്.
തുടര്‍ച്ചയായ ജനദ്രോഹനടപടികളുമായി മുന്നോട്ടു പോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അന്യായമായി കൂട്ടിയ വൈദ്യുതിവര്ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2000 കോടി രൂപ കിട്ടാകടം പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ ചാര്‍ജ് വര്‍ധിപ്പിച്ചത് പ്രതിഷേധതാര്ഹമാണെന്നു സമരപ്രഖ്യാപന്ം നടത്തിയ കെ ഫ്രാന്‍സീസ് ജോര്‍ജ് എംപി കുറ്റപ്പെടുത്തി. ഗാന്ധിസ്വയറില്നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് പാര്‍ട്ടി സെക്രട്ടറി ജനറല്‍ അഡ്വ. ജോയി ഏബ്രാഹം എക്സ് എംപി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു സ്റ്റാര്ജംഗ്ഷനിലെ വൈദ്യുതി ബോര്‍ഡ് ഓഫീസിനു മു്ന്നില്‍ നടന്ന പ്രതിഷേധധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി നേതാക്കളായ കെ.എഫ് വര്‍ഗീസ്, ഡോ .ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, വി ജെ ലാലി, മജു പുളിയ്ക്കല്‍,എ കെ ജോസഫ്, സന്തോഷ് കാവുകാട്ട്, അഡ്വ. ചെറിയാന് ചാക്കോ, തോമസ് കുന്നപ്പള്ളി,ബിനു ചെങ്ങളം,സി. വി തോമസുകുട്ടി, ബേബി തുപ്പലഞ്ഞി, എബി പൊന്നാട്ട്, ജോയി ചെട്ടിശ്ശേരി,ജേക്കബ് കുര്യാക്കോസ്, ശരണ്യ ശശിധരന് നായര്‍, ജോര്‍ജുകുട്ടി മാപ്പിളശ്ശേരില്‍, ഷിജൂ പാറയിടുക്കില്‍, തങ്കമ്മ വര്‍ഗീസ്,എ സി ബേബിച്ചന്,കുരുവിള മാമന്,റ്റി.പി മോഹനന്, പ്രമാദ് കൃഷ്ണന്,ജോസഫ് ബോനിഫൈസ്, ഷൈജി ഓട്ടപ്പള്ളില്‍,അഡ്വ. ജോര്‍ജ് ജോസഫ്,സി എം ജോര്‍ജ്,സനോജ് മിറ്റത്താ നി,ജ്യോതിഷ് മോഹനന്, മത്തച്ചന് പുതിയടത്തു ചാലില്‍,ലാലു ഞാറക്കല്‍, അഭിഷേക് ബിജു, ചാര്‍ളി ഐസക്, എന്‍. എ ഉണ്ണി, ബാബു കുളിയാട്ട്, സുനില്‍കുമാര്‍, പി.പി സൈമണ്‍, പയസ് കവളം മാക്കല്‍, എ.ജെ സൈമണ്‍, രാജേന്ദ്രന് റ്റി.പി, ജോസ് പാറേട്ട്, ലൗസി തോമസ്, തോമസ് വഞ്ചിയില്‍,ബിജു കെ എല്‍, ജോസ് നരിച്ചിറ മുകളേല്‍, ജോയി ഉപ്പാണിയില്‍. കണിയാമല ഡായി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



