വൈക്കം: അവർണ്ണർക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കിയ ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷവും സമരത്തിൽ പങ്കാളിയായി സമരത്തിന് ആവേശം പകർന്ന തന്തെപെരിയാർ രാമസ്വാമി നായ്ക്കളുടെ സ്‌മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനവും 2024 ഡിസംബർ 12 ന് രാവിലെ 10ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷതയും മുഖ്യ പ്രഭാഷണവും നടത്തുന്ന ചടങ്ങിൽ പെരിയാർ സ്‌മാരകത്തിന്റേയും ഗ്രന്ഥശാലയുടേയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.