Saturday, August 2, 2025
No menu items!
Homeഈ തിരുനടയിൽവൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നടന്നു

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നടന്നു

വൈക്കം: വിശ്വാസ പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നടന്നു. ക്ഷേത്ര കലവറയിൽ നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തുശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ നടത്തിയത് .
വൈക്കത്തഷ്ടമിയ്ക്കും സന്ധ്യ വേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ.
ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ.

വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. ശ്രീലത ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങൾ അളന്നു തൂക്കി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരിയെ എൽപ്പിച്ചു. പ്രതീകന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നു എൽപ്പിച്ചതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എറ്റുവാങ്ങുന്നതായി വിശ്വാസം.
ചടങ്ങിൽ അസിസ്റ്റൻഡ് കമ്മിഷണർ എം.ജി. മധു ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡണ്ട് ദിവാകരൻ മട്ടക്കൽ, സെക്രട്ടറി ആർ.രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു. പുള്ളി സന്ധ്യ വേല നാളെ (8-10-24) ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments