വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയന് രണ്ടരക്കോടിയുടെ ബജറ്റ്. വൈക്കം താലുക്ക് എൻ എസ് എസ് യൂണിയൻ്റെ 87-ാം മത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന ബജറ്റ് സമ്മേളനത്തിൽ രണ്ടരക്കോടി രൂപാ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അംഗീകരിച്ചു.
കെ എൻ എൻ സ്മാരക എൻ എസ് എസ് ഓഡിറ്റോറിയത്തിൽ യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സെക്രട്ടറി അഖിൽ ആർ നായർ 2024- 25 ലെ ബജറ്റും 2023 -24 ലെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. . താലൂക്കിലെ 14 മേഖലകളിൽപ്പെട്ട വിവിധ കരയോഗങ്ങളിൽ നിന്നുള്ള യൂണിയൻ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
മന്നം നവോത്ഥാന സൂര്യൻ എന്ന പേരിൽ ഒരു വർഷക്കാലം നീളുന്ന ബൃഹദ് പരിപാടി ബജറ്റിൽ വിഭാവനം ചെയ്യുന്നു. ആഡിറ്റോറിയ നവീകരണം, ഭവന നിർമ്മാണം, വിവാഹ സഹായം, ചികിത്സാ സഹായം, കൗൺസിലിംഗ് സെൻ്റർ, എൻ എസ് എസ് അക്കാദമി, അലയൻസ് മീറ്റ്, നായർ മഹാസമ്മേളനം, വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ്, സ്ത്രീ ശാക്തീകരണം തുടങ്ങിയവക്കായി ബജറ്റിൽ തുക നീക്കി വച്ചിട്ടുണ്ട്. യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, അഡീഷണൽ ഇൻസ്പെക്ടർ എസ്. മുരുകേശ്, എം. എസ്. വിശ്വനാഥൻ നായർ, എസ്. യു. കൃഷ്ണകുമാർ, എസ്. രാജഗോപാൽ. സിന്ധുമധുസൂദനൻ, പി.രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.



