Saturday, August 2, 2025
No menu items!
Homeഈ തിരുനടയിൽവൈക്കം ഉല്ലലഓംകാരേശ്വര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

വൈക്കം ഉല്ലലഓംകാരേശ്വര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ വൈക്കം ഉല്ലലഓംകാരേശ്വര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിൽ നടന്ന വിളക്കുവയ്പ്പ് പൂജയുടെ പ്രഭയിലാണ് നവരാത്രി മഹോത്സവത്തിന് തുടക്കമായത്. വിളക്കുവയ്പ്പ് പ്രാർഥനയിലും ദീപാരാധനയിലും ദീപ കാഴ്ചയിലും നൂറുകണക്കിനു ഭക്തരാണ് പങ്കെടുത്തത്. ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടന്നു. നവരാത്രി പൂജയ്ക്ക് ആരംഭം കുറിച്ച് എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് പ്ലാത്താനത്ത് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. തുടർന്ന് ദീപാരാധന, ദീപകാഴ്ച എന്നിവ നടന്നു.

ഇന്ന് വൈകുന്നേരം ഏഴിന് തിരുവാതിര.ശനിയാഴ്ച വൈകുന്നേരം ഏഴിന് തിരുവാതിര, ആറിന് വൈകുന്നേരം ഏഴിന് ഓട്ടംതുള്ളൽ, ഏഴിനും എട്ടിനും വൈകുന്നേരം ഏഴിന് തിരുവാതിര. ഒൻപതിന് വൈകുന്നേരം ഏഴിന് നൃത്തസന്ധ്യ.10 ന് വൈകുന്നേരം ആറിന് പൂജ വയ്പ്പ്. ഏഴിന് ഭക്തിഗാനസുധ. 11ന് വൈകുന്നേരം ഏഴിന് സംഗീത കച്ചേരി. 12ന് മഹാനവമി വൈകുന്നേരം ആറിന് ദീപാരാധന, നവമിവിളക്ക്. വിജയദശമി ദിനമായ13ന് രാവിലെ ആറിന് സരസ്വതി പൂജ, 7.30 പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. റിട്ട. പ്രഫഡോ.ലാലി പ്രതാപ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. നവരാത്രി ഉത്സവത്തിന് പ്രസിഡൻ്റ് ബിനേഷ് പ്ലാത്താനത്ത്, വൈസ് പ്രസിഡൻ്റ് കെ.എസ്. പ്രീജു, സെക്രട്ടറി കെ.വി.പ്രസന്നൻ, കൺവീനർ കെ.എസ്. സാജു , ട്രഷറർ എൻ. എൻ. പവനൻ, ജോയിൻ്റ് സെക്രട്ടറിമാരായ ടി.പി.സുഖലാൽ, വി.ഡി.സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments