Sunday, August 3, 2025
No menu items!
Homeകലാലോകംവേറിട്ട അനുഭവം പകർന്ന്, ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി

വേറിട്ട അനുഭവം പകർന്ന്, ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി

ആലപ്പുഴ: ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ള പുതുമുഖങ്ങൾക്കാവശ്യമായ സഹായ സഹകരണം നൽകാൻ വേണ്ടിയും അവരെ ഹ്രസ്വ – ദീർഘ ചലച്ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഉൾപ്പെടുത്താൻ വേണ്ടിയും നടനും കഥാകൃത്തും സംവിധായകനും നിർമ്മാതാവും ലോക റെക്കോർഡ് നേതാവുമായ
ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കലാ സംഗമം സംഘടിപ്പിച്ചു.

പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു. കലാ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാരേയും ഉൾപ്പെടുത്തി കൊണ്ടുള്ള വിവിധ പരിപാടികൾക്ക് രൂപം നൽകി. രാവിലെ നടന്ന ഉത്ഘാടന ചടങ്ങിൽ ബിഎഡ് കോളേജ് പ്രിൻസിപ്പൽ ബിബി പ്രസാദ്, ആലപ്പുഴ ജില്ലാ കോടതി പബ്ലിക് പ്രോസിക്യൂട്ടർ പി. പി. ഗീത, ചലച്ചിത്ര പി. ആർ. ഓ. പി. ആർ.സുമേരൻ, മുൻ പബ്ലിക് പ്രോസിക്യൂട്ടർ സീമ രവീന്ദ്രൻ, ഛായാഗ്രഹകൻ സാലി മൊയ്ദീൻ, നടനും സംവിധായകനുമായ പോളി വടക്കൻ, സാമൂഹ്യ പ്രവർത്തകരായ രാജു പള്ളിപ്പറമ്പിൽ, ഗീത എസ്. പിള്ള,ചന്ദ്രബാബു,മൻസൂർ മുഹമ്മ.
നടന്മാരായ ഷാമോൻ, ലീലാ കൃഷ്ണന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജോസ് വരാപ്പുഴ, ചലച്ചിത്ര നടിമാരായ സജ്‌ന, അശ്വതി, സെസിൽ ജോൺ, എന്നിവർ സംസാരിച്ചു.

വിവിധ ജില്ലകളിൽ നിന്നും പങ്കെടുത്ത കലാകാരന്മാർ രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങൾ പങ്ക് വച്ചു. ചടങ്ങിൽ ബിന്ദു പ്രേമ ചന്ദ്രൻ എഴുതിയ കവിതസമാഹരമായ പുതുമഴയും സന്തോഷ്‌ ജോർജ് എഴുതിയ മാറായിലെ മനുഷ്യൻ എന്ന നോവലും പ്രകാശനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments