എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം വച്ച് വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് നവീകരിച്ച പുതുവേലി കുറ്റിലക്കാട്ട് ഐസക്ക് മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു നാടിന് സമർപ്പിച്ചു ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളുടെ 2024-2025 വാർഷിക സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. കായിക സാക്ഷരത, കമ്മ്യൂണിറ്റി സ്പോർട്സ് എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വെളിയന്നൂർ ഗ്രാമ
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം നവീകരിച്ചത്. പുതിയ തലമുറയുടെ സമഗ്രവികസനത്തില് കായിക വിനോദങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അവയുടെ സ്വാധീനം ശാരീരികക്ഷമതയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് സമയ നഷ്ടവുമല്ല. ശാരീരികവും വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസനത്തിന് സ്പോര്‍ട്സിലെ പങ്കാളിത്തം എങ്ങനെ സഹായിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് കായികരംഗത്തെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് ക്ലബ്ബുകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്പോഴ്സ് കിറ്റുകളും വിതരണം ചെയ്തു കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജൂ ജോൺ നിർവ്വഹിച്ചു.
വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ചടങ്ങിൽ അദ്ധ്യക്ഷനായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി എം മാത്യൂ, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിനി സിജു സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സണ്ണി പുതിയിടം , ജോമോൻ ജോണി,അർച്ചന രതീഷ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജൂ, ഉഷ സന്തോഷ് സെക്രട്ടറി ജിജി റ്റി എന്നിവർ പങ്കെടുത്തു.



