Wednesday, April 9, 2025
No menu items!
Homeവാർത്തകൾവെളിയന്നൂർ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ജാഗ്രത സംഗമവും ബയോഡൈവേഴ്സിറ്റി ആക്ഷൻ പ്ലാൻ പ്രകാശനവും ചൊവ്വാഴ്ച

വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ജാഗ്രത സംഗമവും ബയോഡൈവേഴ്സിറ്റി ആക്ഷൻ പ്ലാൻ പ്രകാശനവും ചൊവ്വാഴ്ച

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ 8 മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായി 2025 ഏപ്രിൽ 8 ചൊവ്വാ ഉച്ചകഴിഞ്ഞ് 2.30 ന് വെളിയന്നൂർ വെളുപ്പറമ്പിൽ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ജാഗ്രത സദസ്സ് സംഘടിപ്പിക്കുകയാണ്. ശ്രീ : മോൻസ് ജോസഫ് MLA യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ബഹു: തേദ്ദേശസ്വയം ഭരണ എക്സൈസ് പാർലമെൻ്ററികാര്യ മന്ത്രി ശ്രീ : എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

തുടർന്ന് ഏപ്രിൽ 13 ന് പഞ്ചായത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും 26, 27 തിയതികളിൽ എല്ലാ അയൽകൂട്ടങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. ഏപ്രിൽ 12 മുതൽ വാർഡുതല ഗ്രാമസഭ ചേർന്ന് ലഹരിക്കെതിരായ ജാഗ്രത പ്രവർത്തനങ്ങൾ വാർഡുതലങ്ങളിൽ ശക്തിപ്പെടുത്തും. ചടങ്ങിൽ വച്ച് ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെളിയന്നൂർ ഗ്രാമപഞ്ചായത്തിനെ ഈ നേട്ടത്തിൽ എത്തിക്കുന്നതിൽ നേതൃത്വം നൽകിയവരെ ആദരിക്കുകയും, ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ദീർഘകാല പദ്ധതിയായി കേരളം നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കർമ പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ജൈവവൈവിധ്യ ആസൂത്രണ കർമ പദ്ധതിയും നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയിൽ ഉൾപ്പെടുത്തി വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി മണ്ണിലെ ജൈവകാർബൺ ശേഖരം സംബന്ധിച്ചു പഠനം നടത്തി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടും ബഹു: മന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിൽ ഫ്രാൻസീസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രെംസാഗർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജൂ ജോൺ തുടങ്ങിയ ജനപ്രതിനിധികൾ ഉദ്യോഗസ്ഥ പ്രമുഖർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments