Thursday, December 25, 2025
No menu items!
Homeവാർത്തകൾവെന്തുരുകി കുവൈറ്റ്; താപനില 50⁰C മുകളിൽ. പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം.

വെന്തുരുകി കുവൈറ്റ്; താപനില 50⁰C മുകളിൽ. പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം.

കുവൈറ്റ്: കുവൈറ്റിൽ താപനില 50⁰C മുകളിലായി.
പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം.കുവൈറ്റിൽ ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കഠിനമായ ചൂട് അൽ-റാബിയയിൽ രേഖപ്പെടുത്തി; 51 ഡിഗ്രി സെൽഷ്യസ്. ജഹ്റ, അബ്ദലി, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയർന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യപനമാണ് ഈ അതിമാരക ചൂടിന് കാരണമെന്ന് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി.

വടക്ക്–പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള വരണ്ട കാറ്റ് തീവ്രതയോടെ വീശുന്നതും തീരപ്രദേശങ്ങളിൽ കാറ്റിന്റെ ദിശ മാറി ഈർപ്പതലം ഉയരുന്നതിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ തീക്ഷണമായ ചൂടും രാത്രികളിൽ ചൂടോടുകൂടിയ കാലാവസ്ഥയും തുടരുമെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച വരെ 50°C മുതൽ 52°C വരെ താപനില കയറാനാണ് സാധ്യത. വെള്ളിയാഴ്ച മുതൽ ഈർപ്പതലത്തിൽ കുറവുണ്ടാകുമെങ്കിലും അതിജീവനത്തിനും ആരോഗ്യത്തിന് വലിയ വെല്ലുവിളിയായ ഈ കാലാവസ്ഥയിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments