ചെങ്ങമനാട്: ഓണവിപണി ലക്ഷ്യമാക്കി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ വിപണനത്തിനെത്തിക്കാൻ വ്യവസായ വകുപ്പിന്റെ കെ-ഷോപ്പി പോർട്ടൽ സജ്ജം. ഇ-കൊമേഴ്‌സ് സാധ്യതകളിലൂടെ വിൽപന വർദ്ധിപ്പിച്ച് അതിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും ഇതുവഴി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലുണ്ടാകുന്ന ഉൽപ്പന്നങ്ങൾക്ക് ഒരു വലിയ വിപണി ഒരുക്കുകയാണ് കെ-ഷോപ്പിയുടെ ലക്ഷ്യം. തപാൽ വകുപ്പ് വഴിയാണ് ഉത്പന്നങ്ങൾ സമയബന്ധിതമായി വീട്ടിൽ എത്തിക്കുന്നത്.
കയർക്രാഫ്റ്റ്, ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ്, ഹാൻഡ്‌ടെക്‌സ്, കാഡ്‌കോ, ഹാൻഡി ക്രാഫ്റ്റ്‌സ് ഡവലപ്‌മെന്റ് കോർപറേഷൻ കേരള, ക്യാപെക്‌സ് കാഷ്യൂസ്, കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്‌മെന്റ് കോർപറേഷൻ, കേരള സോപ്‌സ്, കേരള ക്ലേയ്‌സ് ആൻഡ് സെറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്( കെസിസിപിഎൽ), ഹാൻവീവ്, കെൽട്രോൺ, കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷൻ, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, ട്രാൻവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ്, കൊക്കോണിക്‌സ്, കേരള ഇലക്ട്രിക്കൽ ആൻഡ് അപ്ലൈഡ് എഞ്ചിനീയറിങ് കോർപറേഷൻ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളാണ് കെ-ഷോപ്പിയിൽ ലഭിക്കുക.