Tuesday, August 5, 2025
No menu items!
Homeവാർത്തകൾവീണ്ടും റെക്കോർഡിട്ട് സ്വർണവില; ഒറ്റയടിക്ക് കയറിയത് 480 രൂപ

വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഒറ്റയടിക്ക് കയറിയത് 480 രൂപ

സംസ്ഥാനത്ത് ഇന്ന്  ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച് 56,480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വർണ്ണവില  ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. 

  പശ്ചിമേഷ്യയിൽ  ആക്രമണം രൂക്ഷമായതിനെ തുടർന്നാണ്  വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകൾ വർദ്ധിക്കുമ്പോൾ സ്വർണത്തിൽ വൻ നിക്ഷേപങ്ങൾ കൂടും. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല,  വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments