ജമ്മുവില്‍ ഇന്നലെ രാത്രി വീണ്ടും ഡ്രോണ്‍. സാംബ സെക്ടറിലാണ് ഡ്രോണ്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യവും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. സാംബ ജില്ലയില്‍ ഇന്നലെ രാത്രി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കർശനമായി തുടരാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. ജമ്മുവിൽ നിന്ന് 40 കിലോമീറ്റർ അകലെ അതിർത്തി മേഖലയാണ് സാംബ. ഇവിടെയാണ് ഇന്ന് രാത്രിയോടെ ഡ്രോണുകൾ തകർത്തത്. സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണുകൾ നിയന്ത്രണ രേഖ കടന്നോയെന്നും വ്യക്തമല്ല. എന്നാൽ പ്രതിരോധ സേനകൾ ജാഗ്രതയോടെയാണ് നിൽക്കുന്നത്.



