കൊച്ചി: കലാനിലയത്തിന്റെ പ്രശസ്തമായ നാടകം രക്തരക്ഷസ്സ് വീണ്ടും അരങ്ങിലെത്തുന്നു. നാടകവേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തുവെന്നും ഓണത്തിന് രക്തരക്ഷസ്സ് ചാപ്റ്റർ ഒന്ന് എന്ന പേരിൽ നാടകം ഗുരുവായൂരിലും രണ്ടാമത് തൊടുപുഴയിലും അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏരീസ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്ത പത്മനാഭനും ഇതുസംബ ന്ധിച്ച് കരാറിൽ ഒപ്പുവെച്ചു. ഏരീസ് കലാനിലയം ആർട്സ് ആൻഡ് തീയേറ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാവും ഇനി അറിയപ്പെടുക. ഡോൾബി അറ്റ്മോസ് ശബ്ദ മികവോടു കൂടിയാകും ഇനി കലാനിലയത്തിന്റെ പ്രദർശനം.
കേരളത്തിലെയും ഇന്ത്യയിലെയും പ്രധാന നഗരങ്ങളിൽ സ്ഥിരം തീയേറ്റർ സംവിധാനം ഒരുക്കുവാനാണ് ലക്ഷ്യമെന്നും സ്കൂൾ തലങ്ങളിൽ ഡ്രാമ ക്ലബുകൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കലാനിലയം അനന്തപത്മനാഭൻ, സോ ഹൻ റോയി, ചലച്ചിത്ര താരം വിയാൻ മംഗലശ്ശേരി എന്നിവർ പങ്കെടുത്തു.