Monday, October 27, 2025
No menu items!
Homeവാർത്തകൾവീട്ടിൽ നിന്നും ഇറക്കിവിട്ട വയോധികന് രക്ഷകരായി സാമൂഹ്യ പ്രവർത്തകർ

വീട്ടിൽ നിന്നും ഇറക്കിവിട്ട വയോധികന് രക്ഷകരായി സാമൂഹ്യ പ്രവർത്തകർ

മലപ്പുറം: മകനും മരുമകളും ചേർന്ന് മർദിച്ച് അവശനാക്കി വീട്ടിൽ നിന്നും ആട്ടിയോടിച്ച വയോധികനാണ് മലപ്പുറം കുറ്റിപ്പുറത്തെ സാമൂഹ്യ പ്രവർത്തകരായ റഫീഖ് മണിയുടെയും റഷീദിന്റെയും ഇടപെടലിനെ തുടർന്ന് തവനൂർ വൃദ്ധമന്ദിരത്തിലേക്ക് മാറ്റി മത്. മലപ്പുറം കാലടി കാടഞ്ചേരി സ്വദേശി കളരിക്കൽ നാരായണ (65)നെയാണ് സ്വന്തം മകനും ഇയാളുടെ ഭാര്യയും ചേർന്ന് ഇറക്കിവിട്ടത്.വീട്ടിൽ നിന്നും ആട്ടിയോടിച്ച നാരായണൻ ആദ്യം ഗുരുവായൂരിലാണ് അഭയം തേടിയത്.കഴിഞ്ഞ രണ്ട് മാസത്തോളം നാരായണൻ സഹോദരന്റെ വീട്ടിലായിരുന്നു താമസം.ഭാര്യയുടെ അസുഖം മൂലം സഹോദരനും കുടുംബവും പ്രയാസങ്ങൾ അനുഭവിക്കുന്നത് മനസിലാക്കിയ നാരായണൻ ഇവിടെ നിന്നും ഇറങ്ങി. പിന്നീട് പലയിടങ്ങളിലും അലഞ്ഞു നടന്ന ഇദ്ദേഹം ഏതാനും ദിവസം മുമ്പാണ് കുറ്റിപ്പുറം നഗരത്തിൽ എത്തുന്നത്.നാരായണൻ അന്തിയുറങ്ങിരുന്നത് ബസ്റ്റാൻഡിലായിരുന്നു. ഭക്ഷണവും മറ്റും ലഭിക്കാത്തതിനെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായതോടെയാണ് സാമൂഹ്യ പ്രവർത്തകരായ റഫീഖ് മണിയും ആംബുലൻസ് ഡ്രൈവർ അബ്ദുൽ റഷിദും ഇടപെടുന്നത്.നാരായണനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച റഫീഖ് മണിയും റഷീദും കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മലപ്പുറം സമൂഹ്യ ക്ഷേമ വകുപ്പുമായി ബന്ധപ്പെടുകയും തവനൂരിലെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments