ചെങ്ങമനാട്: കാർഷിക ഉൽസവത്തോടനുബന്ധിച്ച് ചെറുകടപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുട്ടക്കോഴി, താറാവ് സംഗമം നടത്തുന്നു. ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട അഭിപ്രായങ്ങൾ പറയാനും പക്ഷിവളർത്തൽ കൂടുതൽ ശാസ്ത്രീയമാക്കാനുമാണ് ഈ സംഗമം. ആഗസ്റ്റ് 30 ന് രാവിലെ 9.30ന് പാറക്കടവ് ബ്ളോക്ക് പ്രസിഡന്റ് റ്റി. വി. പ്രതീഷ് തേലത്തുരുത്ത് കേരള ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി സർജൻ എം. എസ്. അഷ്കർ, ചേർത്തല സർഗ്ഗ കാർഷിക കൂട്ടായ്മ സാരഥിയും മുട്ടക്കോഴി, താറാവ് പരിപാലകനും പരിശീലകനുമായ ജോയി കെ സോമൻ തുടങ്ങിയവർ ക്ളാസുകൾ നയിയ്ക്കും.