പോത്തന്‍കോട് : വാടകവീടിന്റെ ടെറസില്‍ നട്ടിരുന്ന കഞ്ചാവ് പോലീസ് കണ്ടെത്തി. പോത്തന്‍കോട് കരൂരിലെ ഇടത്തറ പതിപ്പള്ളിക്കോണം സോഫിയ ഹൗസില്‍ അരുളപ്പന്റെ ഉടമസ്ഥയിലുളള വീടിന്റെ ടെറസ്സിലാണ് കഞ്ചാവ് ചെടി നട്ടിരുന്നത്. ഈ വീട് അരുളപ്പന്‍ അന്യസംസ്ഥാന തൊഴിലാളികളായ ആറ് പേര്‍ക്ക് വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ടെറസില്‍ ചാക്കുകളില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പോത്തന്‍കോട് എസ്.എച്ച്.ഒ അജീഷ്, എസ്.ഐ.രാഹുല്‍, എ.എസ്. ഐ.നുജൂം, ശ്രീകല, സി.പി.ഒ വിഷ്ണു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.