ന്യൂഡല്‍ഹി: എയർ ഇന്ത്യ-വിസ്താര ലയനത്തിന് ശേഷമുള്ള ആദ്യ വിമാന സര്‍വീസ് തിങ്കളാഴ്ച (നവംബര്‍ 11) രാത്രി ദോഹയിൽ നിന്ന് പുറപ്പെട്ട് മുംബൈയിലെത്തി. ‘AI2286’ എന്ന വിമാനം തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10.07 നാണ് ദോഹയിൽ നിന്ന് പുറപ്പെട്ടത്. വിമാനം ചൊവ്വാഴ്ച (നവംബര്‍ 12) രാവിലെ മുംബൈയിൽ എത്തി. ലയനത്തിന് ശേഷം ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ആദ്യ സര്‍വീസായിരുന്നു. ദോഹയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വീസിന്റെ ദൈര്‍ഘ്യം 3 മണിക്കൂറാണ്.
ബുക്കിങ് സമയത്ത് വിസ്താര ഫ്ലൈറ്റുകളെ യാത്രക്കാര്‍ക്ക് തിരിച്ചറിയുന്നതിനായി എയർ ഇന്ത്യ സര്‍വീസ് നടത്തുന്ന വിസ്താര വിമാനങ്ങള്‍ക്ക് ‘AI2XXX’ എന്ന കോഡ് നല്‍കിയിരുന്നു. എയര്‍ ഇന്ത്യ-വിസ്താര ലയനത്തിന് ശേഷമുള്ള ആഭ്യന്തര വിമാന സര്‍വീസിന്റെ ഭാഗമായി AI2984 എന്ന വിമാനം മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ഇന്ന് പുറപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു.