Saturday, August 2, 2025
No menu items!
Homeവാർത്തകൾവിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ തിരക്കേറി

വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ തിരക്കേറി

തിരുവനന്തപുരം : വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് യാത്രയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. എട്ടുമുതല്‍ 22 വരെയാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍. ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യാം.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ ചുവടെ:

രാത്രി 7.45ന് ബംഗളൂരു- കോഴിക്കോട് ( സൂപ്പര്‍ഫാസ്റ്റ്)

രാത്രി 8.15ന് ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)

രാത്രി 8.50ന് ബംഗളൂരു-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)

രാത്രി 7.15ന് ബംഗളൂരു-തൃശൂര്‍ (പാലക്കാട് വഴി, സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 5.30ന് ബംഗളൂരു- എറണാകുളം (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6.30ന് ബംഗളൂരു എറണാകുളം (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6.10ന് ബംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്സ്)

രാത്രി 8.30ന് ബംഗളൂരു-കണ്ണൂര്‍ (ഇരിട്ടി വഴി സൂപ്പര്‍ ഡീലക്സ്)

രാത്രി 9.45ന് ബംഗളൂരു-കണ്ണൂര്‍ ( സൂപ്പര്‍ ഡീലക്സ്)

രാത്രി 7.30 ബംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി സൂപ്പര്‍ ഡീലക്‌സ്)

രാത്രി 7.30ന് ചെന്നൈ -എറണാകുളം (സൂപ്പര്‍ ഡീലക്സ് )

വൈകിട്ട് 6.45ന് ബംഗളൂരു-അടൂര്‍ (സൂപ്പര്‍ ഡീലക്സ്)

രാത്രി 7.10ന് ബംഗളൂരു-കൊട്ടാരക്കര (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6ന് ബംഗളൂരു-പുനലൂര്‍ (സൂപ്പര്‍ ഡീലക്സ്)

വൈകിട്ട് 6.20ന് ബംഗളൂരു-കൊല്ലം

രാത്രി 7.10ന് ബംഗളൂരു – ചേര്‍ത്തല

രാത്രി 7ന് ബംഗളൂരു-ഹരിപ്പാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments