മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിലെ തിരുനാൾ ഒമ്പതാം ദിവസമായ ഇന്നത്തെ തിരുക്കർമ്മങ്ങൾ വൈകുന്നേരം 5 മണിക്ക് ആരംഭിയ്ക്കും.തിരുവഞ്ചൂർ മൗണ്ട് കാർമ്മൽ ഇടവക വികാരി ഫാ.ജിസ് ആനിക്കൽ മുഖ്യകാർമികനായി ആഘോഷമായ ദിവ്യബലിയ്ക്ക് നേതൃത്വം നൽകും. തുടർന്ന് നാടുകുന്ന് മധുരംകാട് കവലയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് വിശ്വാസ പ്രഘോഷണയാത്ര. ഇലയ്ക്കാട് സെൻ്റ്.മേരീസ് ഇടവക വികാരി ഫാ.ഡോമിനിക് സാവിയോ വചനപ്രഘോഷണം നടത്തും. വിശ്വാസ പ്രഘോഷണയാത്ര തിരികെ ദൈവാലയത്തി വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് വണക്കത്തോടെ ഇന്നത്തെ തിരുക്കർമ്മങ്ങൾ സമാപിയ്ക്കും.
തിരുനാൾ സമാപന ദിനമായ നാളെ, ഞായറാഴ്ച 11 മണിയ്ക്ക് ആഘോഷമായ വിശുദ്ധ കുർബാന ആരംഭിയ്ക്കും. നാഗമ്പടം സെൻ്റ് ആൻ്റണീസ് ദൈവാലയ റെക്ടർ ഫാ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ മുഖ്യകാർമ്മികനാകുന്ന ദിവ്യബലിയിൽ അദ്ദേഹം വചന പ്രഘോഷണവും നിർവ്വഹിയ്ക്കും. തുടർന്ന് നേർച്ചസദ്യയോടെ തിരുനാൾ സമാപിയ്ക്കുമന്ന് വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ജനറൽ കൺവീനർ വിൽസൺ ആൻ്റണി, ഇടവക സമിതി സെക്രട്ടറി വിജയ് ബാബു എന്നിവർ അറിയിച്ചു.