Thursday, March 19, 2026
No menu items!
Homeവാർത്തകൾവിശ്വഹിന്ദു പരിക്ഷത്ത് പഴയന്നൂർ പ്രഖണ്ഡ് സമ്മേളനം നടന്നു

വിശ്വഹിന്ദു പരിക്ഷത്ത് പഴയന്നൂർ പ്രഖണ്ഡ് സമ്മേളനം നടന്നു

വിശ്വഹിന്ദു പരിക്ഷത്ത് ഷഷ്ഠിപൂർത്തി യോജനയുടെ ഭാഗമായി പഴയന്നൂർ പ്രഖണ്ഡ് സമ്മേളനം SNDPയോഗം പീച്ചി യൂണിയൻ വനിത സംഘം സെക്രട്ടറി മിനി വിജയൻ ഉത്ഘാടനം ചെയ്തു. VHP പ്രഖണ്ഡ് വൈസ് പ്രസിഡൻറ് ആർ.രാഖേഷ് അദ്ധ്യഷത വഹിച്ചു. സെക്രട്ടറി എം.കെ.പ്രതീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ VHP വിഭാഗ് സെക്രട്ടറി യു.ശിവജി സംഘടനാ സന്ദേശം നൽകി.

അർച്ചക്പുരോഹിത് സംസ്ഥാന സഹപ്രമുഖ് കെ.യു.ഷാജി ശർമ്മ മുഖ്യ പ്രഭാക്ഷണം നടത്തി. സമൂഹത്തിലെ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച കലാമണ്ഡലം പരമേശ്വരൻ(ഓട്ടൻ തുള്ളൽ), എളനാട് ചന്ദ്രൻ (തിമില കലാകാരൻ), ഭാനുപ്രകാശ് (യുവകർഷകൻ, മാദ്ധ്യമപ്രവർത്തകൻ ), വിദ്യാ നാരായണദാസ് (യുവ സംരംഭക) എന്നിവരെ ആദരിച്ചു. കൂടാതെ ഗണേശോത്സവത്തിൽ ഏറ്റവും കൂടുതൽ ജനപങ്കാളിതത്തിന് ചേലക്കോട് സമിതിയെയും, അച്ചടക്കമുള്ള സമിതിയായി നീർണ്ണമുക്കിനെയും, ദുർഗ്ഗാവാഹിനി പങ്കാളിത്തതിന് തൃക്കണായ സമിതിയേയും, ഏറ്റവും നല്ല സമാജ ഉത്സവമായി നടത്തിയ ഒരലാശ്ശേരി സമിതിയേയും, ചിട്ടയായ പ്രവർത്തനം നടത്തിയ വെള്ളപ്പാറ സമിതിയേയും ആദരിച്ചു. ദുർഗ്ഗവാനി ജില്ല സഹ സംയോജിക ഉണ്ണിമായ കെ.എസ്, മഠമന്ദിർ ജില്ല പ്രമുഖ് പി.കെ.ചന്ദ്രൻ, ജില്ല സത്സംഗ പ്രമുഖ് കമലാകരൻ, ബജരംഗ് ജില്ല സഹ സംയോജക് പ്രമോദ് പി. തുടങ്ങിയവർ പങ്കെടുത്തു. മാതൃ ശക്തി സഹ സംയേജകൻ ഷിജു നന്ദി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments