തിരുവില്വാമല: തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ നിന്നും അസിസ്റ്റന്റ് സെക്രട്ടറി ആയി വിരമിച്ച ദേവരാജൻ ആണ് തന്റെ നാടിനെ ക്യാൻ വാസിലൂടെ അടയാളപെടുത്തുന്നത്.
വിശ്രമ ജീവിതകാലം തന്റെതായ ഒരു കയ്യൊപ്പ് നാടിനു വേണ്ടി ചെയ്യണമെന്ന ആഗ്രഹം ആണ് ഈ മുൻ പഞ്ചായത്ത് ജീവനക്കാരനെ വരയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ ചിത്രങ്ങൾ ആയി പുനർജനിപ്പിച്ചുകൊണ്ട് ഒരു ചിത്ര പ്രദർശനം ഒരുക്കണമെന്ന ആഗ്രഹവും ഇദ്ദേഹത്തിനുണ്ട്.