പുതുവേലി: പുതുവേലി സെൻ്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ മദ്ധ്യസ്ഥ തിരുന്നാളിനു നാളെ വൈകുന്നേരം 5 മണിക്ക് കൊടിയേറ്റ് .5.15ന് ദിവ്യബലി.ഫാ. സൈമൺ പുല്ലാട്ട് സന്ദേശം നൽകും. തുടർന്ന് സെമിത്തേരി സന്ദർശനം.ഫാ. ജോൺ പട്ടു മാക്കിയിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. പുതുവേലി സമൂഹത്തിൻ്റെ കലാസന്ധ്യയ്ക്കു ശേഷം സ്നേഹവിരുന്ന്. ഡിസംബർ 28ന് വൈകുന്നേരം 5.30ന് ദിവ്യബലിയിൽ പയസ് മൗണ്ട് പള്ളി വികാരി ഫാ.ജിൻസ് നെല്ലിക്കാട്ടിൽ മുഖ്യ കാർമ്മികനാകും. ഉഴവൂർ കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.ആൻ്റണി വെച്ചൂർ പ്രദക്ഷിണം നയിക്കും. ഫാ.ജിസ്മോൻ പള്ളിയിൽ വേസ്പര നിർവ്വഹിക്കും.ഉഴവൂർ ഫൊറോന പള്ളി വികാരി ഫാ.അലക്സ് ആക്കപ്പറമ്പിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നടത്തും. തുടർന്ന് വാദ്യമേളം. തിരുനാൾ സമാപന ദിനമായ ഡിസംബർ 29 ഞായർ രാവിലെ 7 മണിയ്ക്ക് വിശുദ്ധ കുർബാന.ഫാ.സിൽ ജോ ആവണിക്കുന്നേൽ മുഖ്യകാർമ്മികനാകും.ഫാ.ജിനു ആവണിക്കുന്നേൽ, ഫാ.ജെഫിൻ ഒഴുങ്ങാലിൽ, ഫാ.സിറിയക്ക് ഒട്ടപ്പള്ളിൽ, ഫാ.ഷെറിൻ കുരുക്കിലേത്ത് എന്നിവർ സഹകാർമ്മികരാകും.ഫാ.സ്റ്റീഫൻ വമ്യാലിൽ പ്രദക്ഷിണം നയിക്കും.വൈകിട്ട് 7 മണിക്ക് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് മെഗാ ഷോ.
വിശുദ്ധ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥ തിരുന്നാൾ; നാളെ കൊടിയേറ്റ്
RELATED ARTICLES