കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ, വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്ടോബർ 6-ാം തീയതി ഞായറാഴ്ച്ച വിശുദ്ധ കൊച്ചുത്രേസ്യാ സോണിൻ്റെ നേതൃത്വത്തിൽ ആചരിക്കപ്പെടുന്നു. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന തുടർന്ന് പ്രദക്ഷിണം.
പ്രദക്ഷിണത്തോടൊപ്പം “വിശുദ്ധ കൊച്ചുത്രേസ്യാ” ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരിക്കും. 7.00 മണിക്ക് നേർച്ച വിതരണം തുടർന്ന് 7.15 ന് പാലാ കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന “🕺ലൈഫ് ഈസ് ബ്യൂട്ടിഫുൾ🤸” എന്ന നാടക പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.