കായംകുളം: സംസ്ഥാന വിവരാവകാശ കമ്മിഷൻ ജൂലൈ 12 ന് വെള്ളിയാഴ്ച ആലപ്പുഴയിൽ സിറ്റിംഗ് നടത്തും. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹരജിക്കാരും പങ്കെടുക്കണം.
സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ 2.30ന് തെളിവെടുപ്പ് ആരംഭിക്കും . അറിയിപ്പ് ലഭിച്ചവർ 2.15ന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.