തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ഇന്നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ആണ് മുഖ്യാതിഥി. ആദ്യ കണ്ടെയ്നർ മദർഷിപ്ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ
രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സാൻഫെർണാണ്ടോ മദർഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി
തുറക്കുമെന്നാണ് പ്രതീക്ഷ.
ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകുന്നേരത്തോടെ വിഴിഞ്ഞം തീരം വിടും.