വിളപ്പില്‍: വിളപ്പില്‍ശാലയില്‍ തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി, മിണ്ണംകോട് വാര്‍ഡുകളില്‍ കഴിഞ്ഞദിവസം ഏഴു വയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേരെ തെരുവുനായ കടിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണവും വളര്‍ത്തു നായ്ക്കള്‍ക്ക് വാക്‌സിനേഷനും നടത്തിയത്. റാബിസ് കണ്‍ട്രോള്‍ വാക്‌സിനേഷന്‍ ടീം മുപ്പത്തോളം തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
പേവിഷബാധ ഏറ്റെന്നു സംശയിക്കുന്ന നായ വളര്‍ത്തു നായ്ക്കളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. കരുവിലാഞ്ചി വാര്‍ഡംഗം ബിന്ദുവിന്റെ നേതൃത്വത്തില്‍ റാബിസ് കണ്‍ട്രോള്‍ വാക്‌സിനേഷന്‍ ടീം അംഗങ്ങള്‍ നായയുടെ കടിയേറ്റവരുടെ വീടുകളിലും, തെരുവ് നായയുടെ കടിയേറ്റ വളര്‍ത്തുനായ്ക്കളുടെ ഉടമകളെയും കണ്ട് ബോധവല്‍ക്കരണം നടത്തി. വാര്‍ഡിലെ വിവിധ ഇടങ്ങളില്‍ വരും ദിവസങ്ങളില്‍ റാബിസ് കണ്‍ട്രോള്‍ വാക്‌സിനേഷന്‍ ടീമിന്റെ സഹായത്തോടെ ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുമെന്നും ബിന്ദു അറിയിച്ചു.



