Friday, August 1, 2025
No menu items!
Homeവാർത്തകൾവിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണു; അടിയന്തര ലാൻഡിങ് നടത്തി കോ-പൈലറ്റ്

വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണു; അടിയന്തര ലാൻഡിങ് നടത്തി കോ-പൈലറ്റ്

ആതൻസ് : വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണത്തിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി കോ പൈലറ്റ്. മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനമാണ് ഗ്രീസിലെ ആതന്‍സില്‍ അടിയന്തരമായി ലാൻഡ് നടത്തിയത്. ഹര്‍ഘാദയില്‍നിന്ന് പുറപ്പെട്ട EZY2252 എന്ന വിമാനമാണ് ഇന്നലെ അടിയന്തര ലാൻഡിങ് നടത്തിയത്. കോ- പൈലറ്റിൻ്റെയും കാബിന്‍ ക്രൂവിന്‍റെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. പൈലറ്റ് വീണപ്പോള്‍ത്തന്നെ കോ- പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കാബിന്‍ ക്രൂ അംഗങ്ങള്‍ ഉടന്‍തന്നെ വൈദ്യസഹായത്തിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. കുഴഞ്ഞുവീണ പൈലറ്റിന് വൈദ്യസഹായം നല്‍കാനാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments