പൊതി: വിജയപുരം രൂപത പട്ടിത്താനം മേഖലയുടെ ആഭിമുഖ്യത്തിൽ പൊതി സെന്റ് മൈക്കിൾസ് ഇടവകയിൽ വിധുര വിധവാ സംഗമം നടത്തി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന സന്ദർഭങ്ങളിൽ തിരുവചനം നെഞ്ചോട് ചേർത്തുവയ്ക്കുക. ദൈവവചനം ഹൃദയത്തോട് സംസാരിക്കും. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്. ക്ലാസ് നയിച്ച സുപ്രസിദ്ധ പ്രഭാഷകനും ടെയിനറുമായ തലശ്ശേരി രൂപതാoഗം ശ്രീ.ജോബി ജോൺ ഓർമ്മിപ്പിച്ചു. ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കതേച്ചേരിൽ മുഖ്യ കാർമ്മികനായി ദിവ്യബലി അർപ്പിച്ചു. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും വിധവകളുടെ ജീവിതവും ചരിത്രവും ഉൾക്കൊള്ളിച്ച് പിതാവ് സന്ദേശം നൽകി. പട്ടിത്താനം ഫൊറോന വികാരി ഫാ.അഗസ്റ്റിൻ കല്ലറയ്ക്കൽ, ഫാ. ഡൊമനിക് സാവിയോ, ഫാ.തോമസ് പഴവക്കാട്ടിൽ, ഫാ.ജോഷി പുതുപറമ്പിൽ, ഫാ. ലിന്നൂസ്, ഫാ.പോൾ ചാലാവീട്ടിൽ ഫാ. ആൽബർട്ട് കുമ്പളോളിൽ തുടങ്ങിയവർ പങ്കെടുത്തു. പൊതി സെന്റ് മൈക്കിൾസ് പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി ആന്റണി സ്വാഗതവും വികാരി ഫാ. ഡെന്നീസ് കണ്ണമാലിൽ നന്ദിയും പറഞ്ഞു. മേഖലയിലെ ഇടവകകളിൽ നിന്നും 160 പേർ പങ്കെടുത്തു.