Sunday, August 3, 2025
No menu items!
Homeകലാലോകംവിദ്യാർത്ഥികളും നാട്ടുകാരും അഭിനേതാക്കൾ, അദ്ധ്യാപകൻ സംവിധായകൻ; 'ഉപ്പ്' എന്ന സിനിമ

വിദ്യാർത്ഥികളും നാട്ടുകാരും അഭിനേതാക്കൾ, അദ്ധ്യാപകൻ സംവിധായകൻ; ‘ഉപ്പ്’ എന്ന സിനിമ

കോഴിക്കോട് : വിദ്യാർത്ഥികളും നാട്ടുകാരും അഭിനേതാക്കൾ, അദ്ധ്യാപകൻ സംവിധായകൻ, നിർമ്മാണം പഞ്ചായത്തും സ്കൂൾ എൻ.എസ്. എസ് യൂണിറ്റും. പുതിയ ചരിത്രവും നാടിനു അഭിമാനവും ആകുകയാണ് കലാലയ ചലച്ചിത്രം.

‘ഉപ്പ് ‘എന്നു നാമകരണം ചെയ്ത ചിത്രത്തിലെ ആദ്യ ഗാനം യൂ ട്യൂബിൽ റിലീസ് ആയി. “കാറ്റിനോളം ” എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് സംവിധായകൻ എം. എസ് ദിലീപ് ആണ്. ഹയർ സെക്കണ്ടറി ഐ. ടി അദ്ധ്യാപകൻ എന്നതിൽ ഉപരി സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്ന നിലയിൽ തിളങ്ങിയ പ്രതിഭയാണ് എം. എസ് ദിലീപ്.
ഗാന രചന സുനിൽ എസ് പുരം.

കോഴിക്കോട്,കൊയിലാണ്ടി, അരിക്കുളം പഞ്ചായത്തും കെ.പി. എം. എസ്.എം. എച്. എസ്. സ്കൂൾ എൻ. എസ്. എസ് യൂണിറ്റും സംയുക്തമായി നിർമ്മാണം നിർവഹിച്ച ചിത്രമാണിത്. വിദ്യാർത്ഥി സമൂഹം അഭിനയിച്ചും പിന്നണിയിലും മുൻ നിരയിലുമായി പുതിയ ചരിത്രം രചിച്ചപ്പോൾ നാടും പഞ്ചായത്ത്‌ ഭരണ സമിതിയും കൂടെ നിന്നുകൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു.

യേശുദാസും കെ.എസ് ചിത്രയും അടക്കം പല പ്രമുഖ സംഗീത കുലപതികളെ കൊണ്ട് മികച്ച ഗാനങ്ങൾ രൂപപ്പെടുത്തിയ എം. എസ് ദിലീപ് നാട്ടുകാരുടെ അഭിമാനമാണ്.നാട്ടിലെ അദ്ധ്യാപന്റെ പ്രതിഭ വിദ്യാർത്ഥികൾക്കും നാടിനും വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽ നാട്ടുകാരും സംഗീത പ്രേമികളും സന്തോഷിക്കുന്നതും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. നിർമ്മാണ പങ്കാളിത്തവും ശ്രെദ്ധേയമാണ്. സിനിമ, സീരിയൽ, നാടക രചന നടത്തുന്ന പ്രദീപ്‌ കുമാർ കാവുന്തറയാണ് ഉപ്പിന്റെ തിരക്കഥകൃത്ത്. പല തവണ സംസ്ഥാന അവാർഡ് ജേതാവാണ് ഇദ്ദേഹം. ഉപ്പ് വൈകാതെ തീയറ്ററിൽ പ്രദർശിപ്പിക്കാനുള്ള തിരക്കിലാണ് സംവിധായകൻ എം. എസ് ദിലീപും കുട്ടികളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments