വിദ്യാഭ്യാസ വിദഗ്‌ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി.കെ.മാത്യു തരകൻ അന്തരിച്ചു. 89 വയസ്സായിരുന്നു. എറണാകുളം ലോ കോളേജ് മുൻ ചെയർമാനായ മാത്യു തരകൻ ബ്രസൽസിലെ ആന്റ് വെർപ് സർവകലാശാലയിൽ സെൻറർ ഫോർ ഡിവലപ്‌മെൻറ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. ആഗോളതലത്തിൽ ശ്രദ്ധ നേടിയ 12 പുസ്തകങ്ങളുടെ രചയിതാവാണ്. 1958-ൽ പഠനത്തിനായി അമേരിക്കയിലേക്ക് പോയ മാത്യു തരകൻ പിന്നീട് ബെൽജിയത്തിൽ താമസമാക്കി.
തൈക്കാട്ടുശ്ശേരി ഒളവൈപ്പ് തേക്കനാട്ട് പാറാ യിൽ പരേതരായ കൊച്ചു പാപ്പുതരകന്റെയും കള്ളി വയലിൽ റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: ആനി ബെൽപെയർ. മക്കൾ: ജോസഫ്, തോമസ്. മരുമകൾ: ലിസ.
റോ മുൻതലവനും മുൻ ഡി.ജി.പി.യുമായ ഹോർമിസ് തരകൻ, മുൻ വൈസ് ചാൻസലർ മൈക്കിൾ തരകൻ, രാജീവ് ഗാന്ധിയുടെ എസ്.പി.ജി.യിൽ പ്രവർത്തിച്ച ആന്റണി, റീത്ത ജോസഫ് ആലപ്പാട്ട്, കൊച്ചുത്രേസ്യ ഫിലിപ്പ് മണിപ്പാടം, പരേതരായ മറിയമ്മ മാത്യു ആലപ്പാട്ട്, ഏബ്രഹാം തരകൻ, ജോസഫ് തരകൻ, ഏലമ്മ തോമസ് ആലപ്പാട്ട്, ജോർജ് തരകൻ, ജേക്കബ് തരകൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ബ്രസൽസിൽ നടക്കും.