വിളപ്പില്‍: പുരോഗമന കലാസാഹിത്യസംഘം വിളപ്പില്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാട്ടും വര്‍ത്തമാനവും എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. മലയാള ചലച്ചിത്രഗാനങ്ങള്‍ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തോടനുബന്ധിച്ച് നടന്ന പരിപാടി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ അവതാരകന്‍ ദിവാകൃഷ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇറയംകോട് വിക്രമന്‍ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജ്, മേഖലാ സെക്രട്ടറി നഹാസ്, ഗ്രന്ഥശാലാ കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍, രഞ്ജിത് രാമചന്ദ്രന്‍, സത്യപ്രകാശ്, അല്‍അമീന്‍, സോളമന്‍, എം.പി.ശ്രീധരന്‍, പ്രകാശ്, ഉഷ റെഹുലസ് എന്നിവര്‍ സംസാരിച്ചു.