Saturday, February 14, 2026
No menu items!
Homeവാർത്തകൾവിദേശത്ത് വിവാഹിതരായവര്‍ക്ക് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമല്ല: ഹൈകോടതി

വിദേശത്ത് വിവാഹിതരായവര്‍ക്ക് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമല്ല: ഹൈകോടതി

കൊച്ചി: വിദേശത്ത് വിവാഹിതരായവര്‍ക്ക് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്ന് ഹൈകോടതി ഉത്തരവ്. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ഫോറിന്‍ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. വിവാഹം വിദേശത്ത് വെച്ച് നടന്നെങ്കിലും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികള്‍ക്ക് വിദേശത്തേക്ക് പോകാതെ തന്നെ ഓണ്‍ലൈന്‍ വഴി ഫോറിന്‍ മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് സി എസ് ഡയസ് അനുമതി നല്‍കി. തൃശൂര്‍ സ്വദേശി പി ജി വിപിനും ഇന്തോനേഷ്യന്‍ യുവതിയായ ഭാര്യ മാഡിയ സുഹര്‍കയും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

2014ല്‍ ഇന്തോനേഷ്യയില്‍ വിവാഹിതരായ ഇവര്‍ നിലവില്‍ തൃശൂരിലാണ് താമസം. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ വിവാഹം നടത്താത്തതിനാല്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്ത് നടന്ന വിവാഹമായതിനാല്‍ ഫോറിന്‍ മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി മറുപടി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments