ചെങ്ങമനാട്: പഞ്ചായത്ത് അംഗമായിരിക്കെ ജനങ്ങളെ വഞ്ചിച്ച് വിദേശത്ത് ജോലി ചെയ്യുന്ന കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ജോസ് പോൾ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് ജനകീയ പ്രതിഷേധ സമരം നടന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തി, വാർഡിലെ കാര്യങ്ങൾ നിർവ്വഹിക്കാതെ കഴിഞ്ഞ രണ്ട് വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന മെമ്പർ ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എൽഡിഎഫ് നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾ സംഘടിച്ച് നടത്തിയ സമരം എൽഡിഎഫ് പഞ്ചായത്ത് കൺവീനർ പി വി ടോമി ഉദ്ഘാടനം ചെയ്തു. സിപിഐ(എം) കറുകുറ്റി ലോക്കൽ സെക്രട്ടറി കെ പി അനീഷ്,കെ കെ ഗോപി മാസ്റ്റർ,പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി ലീഡർ ജോണി മൈപ്പാൻ, ടോണി പറപ്പിള്ളി, നാലാം വാർഡ് മുൻ മെമ്പർ ഗ്രെയ്സി സെബാസ്റ്റ്യൻ, രംഗ മണി വേലായുധൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു



