ന്യൂഡല്‍ഹി: വിദേശത്തു നിന്ന് രാജ്യത്തെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. എംപോക്‌സ് പടര്‍ന്നു പിടിച്ച ആഫ്രിക്കന്‍ രാജ്യത്തു നിന്നും മടങ്ങിയെത്തിയ യുവാവിനാണ് രോഗബാധയുടെ ലക്ഷണം കണ്ടത്.
നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനില്‍ ആക്കിയെന്നും, ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.