Sunday, August 3, 2025
No menu items!
Homeവാർത്തകൾവിജയികളെ വരവേൽക്കാൻ ഒരുങ്ങി 15 കേരള ബറ്റാലിയൻ

വിജയികളെ വരവേൽക്കാൻ ഒരുങ്ങി 15 കേരള ബറ്റാലിയൻ

തിരുവല്ല: അഖിലേന്ത്യാതലത്തിൽ സൈനിക് ക്യാമ്പിലെ ദേശീയതല മത്സര വിജയികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് കമാൻഡിങ് ഓഫീസർ ജേക്കബ് ഫ്രീമാന്റെ നേഈ എൻ സി സി ഓഫീസർമാരും അധ്യാപകരും നാട്ടുകാരും കൂട്ടുകാരും.

സെപ്റ്റംബർ ഒന്നിന് ഡൽഹി ഡി ജി എൻ സി സി ആസ്ഥാനത്ത് ആരംഭിച്ച ക്യാമ്പ് സെപ്റ്റംബർ 13ന് അവസാനിക്കുമ്പോൾ കൈ നിറയെ മെഡലുകളാണ് തിരുവല്ല 15 കേരള ബറ്റാലിയനു ലഭിച്ചത്.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ നിന്നും 84 കേഡറ്റുകളാണ് ജഡ്ജിങ് ഡിസ്റ്റൻസ്, ഒബ്‌സ്റ്റക്കിൾ കോഴ്സ്, ഹെൽത്ത് ആൻഡ് ഹൈജീൻ, സർവീസ് ഷൂട്ടിംഗ്, ടെന്റ് പിച്ചിംഗ്,ക്വിസ്,ലൈൻ ഏരിയ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തത്. 42 ബറ്റാലിയനുകൾ ആണ് ഈ ഡയറക്ടറേറ്റിൽ ഉള്ളത്. ഇതിൽ തിരുവല്ല യൂണിറ്റ് 7 കേഡറ്റുകളെ മത്സരത്തിന് തയ്യാറാക്കി, മത്സരാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്തി.

ചങ്ങനാശ്ശേരി എസ് ബി കോളേജിലെ വർഷ ദിലീപ്, ഗൗതം എസ് കൃഷ്ണൻ, തിരുവല്ല മാർത്തോമാ കോളേജിലെ അനന്തു പി എസ്,ജോയൽ എം സജി, വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ദിയ ഫാത്തിമ, തിരുമൂലപുരം എസ് എൻ വി എച്ച് എസ് എസിലെ നന്ദന പണിക്കർ, ഇരുവള്ളി പ്രസെന്റ് തോമസ് എച്ച്എസ്എസ്സിലെ നെബിൻ ബിനു എന്നീ കേഡറ്റുകളാണ് തിരുവല്ല ബറ്റാലിയനിൽ നിന്നും പങ്കെടുത്ത് നാല് മെഡലുകൾ നേടി തിരുവല്ല ബറ്റാലിയനെ മുന്നിൽ എത്തിച്ചത് .

കമാൻഡിങ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാന്റെ നേതൃത്വത്തിൽ ഓണററി ലെഫ്റ്റനന്റ് ബിജുവും സംഘവുമാണ് ഊർജ്ജസ്വലരായ, അർപ്പണ മനോഭാവമുള്ള കേഡറ്റുകൾക്ക് പരിശീലനം നൽകി ഈ മഹത്തായ നേട്ടം കൈവരിച്ചത്.

ലെഫ് ഡോ. റോബി ജോസ്, ലെഫ്. ബേസിൽ കെ തമ്പി, ജി സി ഐ ശോഭന തുടങ്ങിയവരാണ് കേഡറ്റുകളെ അനുഗമിച്ചത്. സെപ്റ്റംബർ 17ന് സംഘം നാട്ടിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments