കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച് സ്കൂൾ ഗ്രൗണ്ടിലും AKJM സ്കൂൾ ഗ്രൗണ്ടിലും വെച്ച് നടത്തപ്പെട്ട വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനു സമാപനമായി. കേരള നിയമസഭ ചീഫ് വിപ്പ് ശ്രീ. എൻ. ജയരാജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിക്കുകയും രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. കെ.സി.വൈ.എം. മുണ്ടക്കയം മേഖലയുടെ ആതിഥേയത്വം വഹിച്ചു.
വിജയപുരം രൂപതയിലെ 8 മേഖലകളിൽ നിന്നായി 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ വണ്ടിപെരിയാർ യൂണിറ്റ് ടീം ഒന്നാം സ്ഥാനവും സൂര്യനെല്ലി – ചിന്നക്കനാൽ യൂണിറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച പ്ലയെറും മികച്ച ബാറ്ററുമായി സൂര്യനെല്ലി യൂണിറ്റ് അംഗം രവികുമാർ ശക്തിരാജും മികച്ച ബൗളർ ആയി പട്ടിത്താനം യൂണിറ്റ് അംഗം അലൻ ജോൺ സാബുവും തിരഞ്ഞെടുക്കപ്പെട്ടു.
കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി, രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത ട്രഷറർ അലൻ ജോസഫ്, സെക്രട്ടറിമാരായ അനു വിൻസെന്റ്, റെനീഷ് സെബാസ്റ്റ്യൻ, സമിതി അംഗങ്ങളായ ജസ്റ്റിൻ രാജൻ, ധന്യ മോഹൻരാജ്, സാന്ദ്ര സണ്ണി, മുണ്ടക്കയം മേഖല പ്രസിഡന്റ് പ്രിൻസ് എബ്രഹാം, സെക്രട്ടറി ശില്പ സാബു, ഡയറക്ടർ ഫാ. സജി പൂവത്തുകാട്ടിൽ, യൂത്ത് കൗൺസിൽ അംഗങ്ങളായ മനു മാത്യു, എബിൻ ജോസഫ്, എയ്ഞ്ചൽ സണ്ണി, മെസിൻ ടി തമ്പി രൂപത അസോ. ഡയറക്ടർ ഫാ. ഫെർണാണ്ടസ്, ഫൊറോന വികാരി റവ. ഫാ. ടോം ജോസ്. , ഫാ. ബ്രിട്ടോ വില്ലുകുളം എന്നിവർ നേതൃത്വം നൽകി