സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം അമേരിക്കൻ ശാസ്ത്രജ്‌ഞരായ വിക്‌ടർ ആം ബ്രോസ്, ഗാരി റവ്‌കുൻ എന്നിവർ പങ്കിട്ടു. മൈക്രോ ആർ.എൻ. എയുടെ കണ്ടുപിടിത്തത്തിനാണു പുരസ്ക്‌കാരം. പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന തിൽ മൈക്രോ ആർ.എൻ.എ യ്ക്കുള്ള പങ്കാണ് ഇവർ വെളിച്ചത്തുകൊണ്ടുവന്നത്. വലിയ ആർ. എൻ.എ. തന്മാത്രകൾക്കു പുറമേ ശരീരകോശങ്ങളിൽ കാണുന്ന ചെറു ആർ.എൻ.എ കളിലെ ഒരു വിഭാഗമാണ് മൈക്രോ ആർ.എൻ.എ.
വ്യത്യസ്ത കോശ തരങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതി നെക്കുറിച്ചുള്ള ഇരുവരുടെയും ഗവേഷണമാണു മൈക്രോ ആർ. എൻ.എകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. മനുഷ്യർ ഉൾപ്പെടെയുള്ള ബഹുകോശ ജീവികളുടെ പ്രവർത്തനങ്ങളിൽ നിർണാ യകമാണ് മൈക്രോ ആർ.എൻ.എ. മനുഷ്യ ജീനോമിൽ ആയിര ത്തിലധികം മൈക്രോ ആർ.എൻ.എകൾ അടങ്ങിയിട്ടുണ്ട്.
വിക്‌ടർ ആംബ്രോസ് 1953-ൽ അമേരിക്കയിലെ ന്യൂഹാംഷെ യറിലെ ഹാനോവറിൽ ജനിച്ചു. 1979-ൽ മസാച്യുസെറ്റ്സ് ഇൻ സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു പിഎച്ച്.ഡി. നേടി. 1985 -ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രിൻസിപ്പൽ ഇൻവെ സ്‌റ്റിഗേറ്ററായി. 1992 മുതൽ 2007 വരെ ഡാർട്ട്‌മൗത്ത് മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
1952-ൽ അമേരിക്കയിലെ കാലിഫോർണിയയിലെ ബെർ ക്കിയിലാണ് ഗാരി റവ്കുൻ ജനിച്ചത്. 1982-ൽ ഹാർവാർഡ് യൂ ണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡി. നേടി. നിലവിൽ ജനിതക ശാസ്ത്ര പ്രഫസറാണ്. കോവിഡ്-19 വൈറസിനെതിരേ ഫലപ്രദമായ എം.ആർ.എ ൻ.എ. വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈൻ എന്നിവർക്കായിരുന്നു 2023 ലെ വൈദ്യശാസ്ത്ര നൊബേൽ.