Saturday, August 2, 2025
No menu items!
Homeവാർത്തകൾ‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് പിൻവലിക്കണം; മദ്രാസ് ഹൈക്കോടതി

‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് പിൻവലിക്കണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ‘വികടന്റെ’ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് നിര്‍ദേശം. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നും തന്നെ കാര്‍ട്ടൂണിലില്ലെന്ന് കോടതി പറഞ്ഞു. മാർച്ച് 21ന് വീണ്ടും കേസ് പരിഗണിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്. മോദിയെ പരിഹസിച്ചുള്ള കാർട്ടൂൺ തത്കാലം വാരിക നീക്കണം. കാർട്ടൂൺ നീക്കിയതിന് ശേഷം വാരിക കേന്ദ്രത്തെ അറിയിക്കണം അതിന് ശേഷം മാത്രമായിരിക്കും വെബ്സൈറ്റ് പുനഃസ്ഥാപിക്കുകയെന്ന് കോടതി വ്യക്തമാക്കി.

കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗന് നൽകിയ പരാതിയെ തുടർന്നാണ് വികടന്റെ വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്. തുടര്‍ന്ന് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments