ചെങ്ങമനാട്: വാഹനപകടത്തെത്തുടർന്ന് എൽ.എഫ്. ആശുപത്രിയിൽ ചികിൽസയിലായിരുന്ന നാദസ്വര കലാകാരനും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കിടങ്ങൂർ തുറവക്കത്ത് (ഇറ്റാക്ക) രാഘവൻ മകൻ ടി. ആർ. സതീശൻ (61) മരണമടഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ മഞ്ഞപ്ര കാലടി റൂട്ടിൽ സെബിപുരം പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എൽ. എഫ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. മുതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി.
സംസ്കാരം നാളെ (19-9-24) വ്യാഴം വൈകീട്ട് 5 ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: സീമ പ്ലാച്ചേരി മോതിരക്കണ്ണി, മക്കൾ: അനു അഖിൽ (ലാറ്റ് വിയ), അഭിരാമി (മൈക്രോ ബയോളജി വിദ്യാർത്ഥിനി ശ്രീ ശങ്കരാ കോളേജ് കാലടി)
മരുമകൻ: അഖിൽ പതിയാരി, പുലാനി (ലാറ്റ് വിയ).



