Tuesday, February 17, 2026
No menu items!
Homeവാർത്തകൾവാഹനാപകടത്തിൽ ഇരയായവർക്കായി പണരഹിത ചികിത്സ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

വാഹനാപകടത്തിൽ ഇരയായവർക്കായി പണരഹിത ചികിത്സ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ഡൽഹി: വാഹനാപകടത്തിൽ ഇരയായവർക്കായി പണരഹിത ചികിത്സ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിശദീകരണത്തിനായി കോടതി റോ‍ഡ് ​ഗതാ​ഗത മന്ത്രാലയം സെക്രട്ടറിയെ വിളിച്ചുവരുത്തി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 8 ലെ ഉത്തരവ് ഉണ്ടായിട്ടും കേന്ദ്രം ഇത് പാലിച്ചില്ലെന്ന് എതിർപ്പ് രേഖപ്പെടുത്തി..
അനുവദിച്ച സമയം 2025 മാർച്ച് 15 ന് അവസാനിച്ചു. ഇത് ഈ കോടതിയുടെ ഉത്തരുവുകളുടെ ​ഗുരുതരമായ ലംഘനമാണ്. മാത്രമല്ല. വളരെ പ്രയോജനകരമായ ഒരു നിയമനിർമാണം നടപ്പിലാക്കുന്നതിന്റെ ലംഘനവുമാണ്. ഞങ്ങൾ സെക്രട്ടറി, റോഡ് ​ഗതാ​ഗത, ഹൈവെ മന്ത്രാലയത്തോട് വീഡിയോ കോൺഫറൻസിം​ഗിൽ ഹാജരാകുകയും ഈ കോടതിയുടെ നിർ​ദ്ദേശങ്ങൾ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരണം തേടിയെന്നും ബെഞ്ച് പറഞ്ഞു.
ഇത് നിങ്ങൾ സ്വന്തമായി നിർമിച്ച നിയമമാണ്. പണമില്ലാത്ത ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു. ഇത് സാധാരണക്കാർക്ക് പ്രയോജനകരമാണ്. ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഞങ്ങൾ അവഹേളനത്തിന് കീഴിൽ നടപടിയെടുക്കും. നിങ്ങളുടെ സെക്രട്ടറിയോട് വന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു
വിശദീകരണത്തിനായി ഏപ്രിൽ 28 ന് ഹാജരാകാൻ ഉ​ദ്യോ​ഗസ്ഥനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ജനറൽ ഇൻഷൂറൻസ് കൗൺസിൽ പോർട്ടലിൽ മറഞ്ഞിരിക്കുന്ന ഹിറ്റ് ആൻഡ് റൺ കേസുകളുടെ ക്ലെയിമുകൾ അപ്ലോഡ് ചെയ്യുന്നചിന് എല്ലാ മജിസ്ട്രേറ്റുകൾക്കും രേഖാമൂലം നിർദ്ദേശം നൽകാനും ​ഗതാ​ഗത വകുപ്പ് സെക്രട്ടറിയോട് ബെഞ്ച് നിർദ്ദേശിച്ചു.

നിർണായകമായ ​ഗോൾഡൻ ഹവറിൽ റോഡപകടത്തിൽപ്പെട്ടവർക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി പാർലമെന്റ് മോട്ടോർ വാഹന നിയമം ഭേ​ഗദതി ചെയ്തിട്ട് രണ്ട് വർഷത്തിലേറയായി, കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസുമാരായ എ എസ് ഓക്കെ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങുന്ന ബെഞ്ച് നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും അഭാവത്തിൽ കേന്ദ്രത്തെ വിമർശിച്ചു. വിശദീകരണത്തിനായി ഏപ്രിൽ 28 ന് ഹാജരാകാൻ ഉ​ദ്യോ​ഗസ്ഥനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ജനറൽ ഇൻഷൂറൻസ് കൗൺസിൽ പോർട്ടലിൽ മറഞ്ഞിരിക്കുന്ന ഹിറ്റ് ആൻഡ് റൺ കേസുകളുടെ ക്ലെയിമുകൾ അപ്ലോഡ് ചെയ്യുന്നചിന് എല്ലാ മജിസ്ട്രേറ്റുകൾക്കും രേഖാമൂലം നിർദ്ദേശം നൽകാനും ​ഗതാ​ഗത വകുപ്പ് സെക്രട്ടറിയോട് ബെഞ്ച് നിർദ്ദേശിച്ചു.

നിർണായകമായ ​ഗോൾഡൻ ഹവറിൽ റോഡപകടത്തിൽപ്പെട്ടവർക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി പാർലമെന്റ് മോട്ടോർ വാഹന നിയമം ഭേ​ഗദതി ചെയ്തിട്ട് രണ്ട് വർഷത്തിലേറയായി, കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസുമാരായ എ എസ് ഓക്കെ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങുന്ന ബെഞ്ച് നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും അഭാവത്തിൽ കേന്ദ്രത്തെ വിമർശിച്ചു.

2022 ൽ കൊണ്ടുവന്ന ഭേദ​ഗതി പ്രകാരം, വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് സുവർണ സമയത്ത് അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂർ അടുത്തുള്ള ആശുപത്രിയിൽ ഉടനടി സൗജന്യ വൈദ്യ ചികിത്സ ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ക്യാഷ്ലെസ് ചികിത്സ പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ആവശ്യമായ നിയമങ്ങൾ പോലും തയ്യാറാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments