തിരുവനന്തപുരം: വാഹനങ്ങളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നതിനെതിരെ നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. സൈലന്‍സറുകളുടെ കരളിളക്കുന്ന അമിത ശബ്ദം, ഹോണ്‍ മുഴക്കങ്ങള്‍, എഞ്ചിന്‍ ശബ്ദം എന്നിവ ചുറ്റുപാടുള്ളവരുടെ മനസ്സിനും ശരീരത്തിനും വേദനയാകുന്നതായും എംവിഡി കുറിച്ചു.
ഉത്തരവാദിത്തത്തോടെ വാഹനങ്ങള്‍ ഉപയോഗിക്കുകയും അനാവശ്യ ഹോണ്‍ ഒഴിവാക്കുകയും ചെയ്യണം. വാഹനത്തിന്റെ ഭംഗി ശബ്ദത്തിലല്ല ഉത്തരവാദിത്തത്തിലാണ്. ശാന്തമായ ഒരു നാളെക്കായി നമ്മള്‍ ഓരോരുത്തരും മാറണമെന്നും എംവിഡി കുറിച്ചു.
എംവിഡിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ശബ്ദ മലിനീകരണം എന്നത് നമുക്ക് കാണാനാകാത്ത പക്ഷേ ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന ഒരു മറഞ്ഞു നില്‍ക്കുന്ന ഭീഷണിയാണ്.
ഒരൊറ്റ നിമിഷത്തെ ആവേശത്തിനായി മാറ്റിയ സൈലന്‍സറുകളുടെ കരളിളക്കുന്ന അമിത ശബ്ദം, ഹോണ്‍ മുഴക്കങ്ങള്‍, എഞ്ചിന്‍ ശബ്ദം എന്നിവ ചുറ്റുപാടുള്ളവരുടെ മനസ്സിനും ശരീരത്തിനും വേദനയാകുന്നു. ഓരോ അമിത ശബ്ദവും മുതിര്‍ന്നവരില്‍ രക്തസമ്മര്‍ദ്ദവും വര്‍ധിപ്പിക്കുകയും, കുട്ടികളില്‍ പഠനശേഷിയെ കുറയ്ക്കുകയും, കുഞ്ഞിന്റെ ഉറക്കവും, വിദ്യാര്‍ത്ഥിയുടെ സ്വപ്നങ്ങളും തകര്‍ക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
നമുക്ക് ഒരു നിമിഷം കേട്ടാല്‍ മറക്കാവുന്ന ശബ്ദം മറ്റൊരാളുടെ സ്ഥിരമായ വേദനയായി മാറാതിരിക്കാന്‍ ഉത്തരവാദിത്തത്തോടെ വാഹനങ്ങള്‍ ഉപയോഗിക്കുകയും അനാവശ്യ ഹോണ്‍ ഒഴിവാക്കുകയും ചെയ്യണം.
വാഹനത്തിന്റെ ഭംഗി ശബ്ദത്തിലല്ല ഉത്തരവാദിത്തത്തിലാണ്.
ശാന്തമായ ഒരു നാളെക്കായി…
നമ്മള്‍ ഓരോരുത്തരും മാറുക



