Tuesday, August 5, 2025
No menu items!
Homeവാർത്തകൾവാരാണസിയിൽ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

വാരാണസിയിൽ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

വാരാണസി: വാരാണസിയിൽ റെയിൽവേ സ്റ്റേഷനു സമീപം വൻ തീപിടിത്തം. 200 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. വാരാണസിയിലെ കാന്ത് റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം ഫയർ എഞ്ചിനുകളെത്തി രണ്ട് മണിക്കൂറോളമെടുത്താണ് തീയണച്ചത്. റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തുണ്ട്. സംഭവത്തിൽ ആളപായമില്ല. ഷോർട്ട് സർക്ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. ബൈക്കുകൾക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. റെയിൽവേ ജീവനക്കാരുടേതാണ് കത്തിനശിച്ച വാഹനങ്ങളിൽ ഏറെയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments