Monday, December 22, 2025
No menu items!
Homeവാർത്തകൾവായ്പാ സഹകരണ സംഘം ഭരണസമിതിയില്‍ 3 തവണ തെരഞ്ഞെടുക്കപ്പെട്ടവര്‍ മത്സരിക്കേണ്ട; വിലക്ക് തുടരും

വായ്പാ സഹകരണ സംഘം ഭരണസമിതിയില്‍ 3 തവണ തെരഞ്ഞെടുക്കപ്പെട്ടവര്‍ മത്സരിക്കേണ്ട; വിലക്ക് തുടരും

കൊച്ചി: വായ്പാ സഹകരണ സംഘങ്ങളില്‍ മൂന്നുതവണ തുടര്‍ച്ചയായി ഭരണസമിതി അംഗങ്ങളായവരെ മത്സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത് തുടരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച 30 അപ്പീല്‍ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിലവില്‍ തെരഞ്ഞെടുപ്പു നടന്ന സഹകരണ സംഘങ്ങള്‍ക്ക് ഇടക്കാല ഉത്തരവ് ബാധകമല്ല. തെരഞ്ഞെടുപ്പുകള്‍ ഡിവിഷന്‍ ബെഞ്ചിന്റെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

2024 ജൂണ്‍ ഏഴിനാണ് സഹകരണ നിയമഭേദഗതി നിലവില്‍ വന്നത്. 56 വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമഭേദഗതി റദ്ദാക്കിയത് സുപ്രീംകോടതിയുടെ വിധിന്യായം വിലയിരുത്താതെയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിവിധ സംഘങ്ങളില്‍ നടന്ന ക്രമക്കേടുകള്‍ വിലയിരുത്തിയാണ് സമഗ്രമായ നിയമഭേദഗതി കൊണ്ടുവന്നത്. വായ്പാ സഹകരണ സംഘങ്ങളില്‍ മാത്രമാണ് ഈ വ്യവസ്ഥ നിലവില്‍ വന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments