മച്ചേല്‍ : മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷപരിപാടികള്‍ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ വെളിച്ചമാണ് ഗ്രന്ഥശാലയെന്നും കേവലം വായന എന്നതിലപ്പുറം സമൂഹത്തിന് ഉതകുന്ന മികവുറ്റപ്രവര്‍ത്തനങ്ങളാണ് ഗ്രന്ഥശാലകള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് അരുണ്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ കര്‍ഷകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി കലാ, കായിക, സാഹിത്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. തുടര്‍ന്ന് നടന്ന വിസ്മയരാവ് എന്ന പരിപാടി പ്രശസ്ത നാടന്‍പാട്ട് കലാകാരി പാലാ കൃഷ്ണമ്മരാഘവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യഅധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ജില്ലാ ലൈബ്രറികൗണ്‍സില്‍ അംഗം ശിവപ്രസാദ്, സെക്രട്ടറിയേറ്റ് അഡി.സെക്രട്ടറി ദിലീപ്കുമാര്‍.റ്റി.ഐ, ഗ്രന്ഥശാല സെക്രട്ടറി രാജേന്ദ്രന്‍ ശിവഗംഗ, ലൈബ്രറികൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതികണ്‍വീനര്‍ രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.