അറിവിന്റെ ലോകത്തേക്ക് ആവേശപൂർവ്വം കുട്ടികൾ
മണ്ണയ്ക്കനാട്: മണ്ണയ്ക്കനാട് ഗവ.യു പി സ്ക്കൂളിൽ വായനദിനത്തോടനുബന്ധിച്ചുള്ള വായനപക്ഷാചരണം മണ്ണയ്ക്കനാട് മന്നേവാസ് പബ്ലിക് ലൈബ്രറിയുമായി ചേർന്ന് ആചരിച്ചു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ തുളസിദാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വിജിത് കുമാർ കെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ജോൺസൺ പുളിക്കീൽ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിദ്ധ സാഹിത്യകാരൻ രവി പുലിയന്നൂർ മുഖ്യപ്രഭാഷണം നടത്തി. മന്നേവാസ് പബ്ലിക് ലൈബ്രറി സെക്രട്ടറി എൻ എസ് നീലകണ്ഠൻ നായർ ,സ്കൂൾ വികസനസമിതി ട്രഷറർ ബിനീഷ് ഭാസ്കർ എന്നിവർ പ്രസംഗിച്ചു. .
കുട്ടികൾ തയ്യാറാക്കിയ വിവിധ പരിപാടികൾ ഏറെ ശ്രദ്ധേയമായി.



