Saturday, December 27, 2025
No menu items!
Homeവാർത്തകൾ‘വാനോളം മലയാളം ലാല്‍സലാം’: മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആദരം ഇന്ന്

‘വാനോളം മലയാളം ലാല്‍സലാം’: മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആദരം ഇന്ന്

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. ‘വാനോളം മലയാളം ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മലയാളത്തെയും കേരളത്തെയും വാനോളം ഉയർത്തിയാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ഏറ്റുവാങ്ങിയത്. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിയും വിലയിരുത്തിയിട്ടുണ്ട്. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും ലാല്‍സലാം എന്നു പേരിട്ടത് ലാലിനുള്ള സലാം എന്ന അര്‍ഥത്തിലാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ പരിപാടിയില്‍ പങ്കെടുക്കും. മന്ത്രി സജി ചെറിയാൻ, വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയ മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിക്കും. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലും. തുടർന്ന് സംഗീതോത്സവം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും അരങ്ങേറും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments