കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്.സിലിണ്ടറിന്‍റെ കൊച്ചിയിലെ പുതുക്കിയ വില 1,655 രൂപയാണ്.
ഡല്‍ഹിയില്‍ വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില 1,764.50 രൂപയാകും (പഴയ വില 1,795). മുംബൈ-1,717.50 (പഴയ വില 1,749). ചെന്നൈ-1,930 (പഴയ വില 1,960.50). കൊല്‍ക്കത്ത -1,879 (പഴയ വില 1,911). പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റമുണ്ടാകും.
അതേസമയം, ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല.