വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്ബനികള്‍ കുറച്ചു.19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി.
അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പാചക വാതക വിലയില്‍ കുറവ് വരുത്തിയത്