Thursday, August 7, 2025
No menu items!
Homeവാർത്തകൾവാട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; യുപിഐ സേവനം എല്ലാവർക്കും ലഭിക്കും

വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; യുപിഐ സേവനം എല്ലാവർക്കും ലഭിക്കും

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള വാട്സാപ്പ് ഉപയോക്താക്കൾക്ക് യുപിഐ സേവനം (വാട്സാപ്പ് പേ) നൽകാൻ നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ അനുമതി. 2025 മുതൽ ഈ സേവനം ലഭ്യമാകുമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം നിലവിൽ 50 കോടിയിലധികം വാട്സാപ്പ് അക്കൗണ്ടുളാണ് ഇന്ത്യയിലുളളത്. ഇതിൽ പത്ത് കോടി ഉപയോക്താക്കൾക്ക് മാത്രമാണ് ഇതുവരെ വാട്സാപ്പ് പേ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ നിയന്ത്രണമാണ് എൻപിസിഐ നിർത്തലാക്കിയത്.

എല്ലാം ഉപയോക്താക്കൾക്കും ഇത്തരത്തിലൊരു സേവനം ലഭ്യമാക്കിയാൽ വിപണിയിലെ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയാണ് നിയന്ത്രണത്തിന് കാരണമെന്ന് എൻപിസിഐ അറിയിച്ചു. അനുമതി ലഭിക്കുന്നതോടെ വിപണിയിൽ ഗൂഗിൾ പേ, ഫോൺപേ എന്നിവയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാമെന്ന ആശങ്കയ്ക്കും വഴി വെച്ചിട്ടുണ്ട്. യുപിഐ സേവനം നടത്തുന്ന ആപ്പുകളിൽ വാട്സാപ്പ് പേ 11–ാം സ്ഥാനത്താണ് ഇപ്പോഴുളളത്. നവംബർ മാസത്തിൽ മാത്രം 3,890 കോടി രൂപ വാട്സാപ്പ് പേയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനം ഫോൺപേയാണ് നവംബർ മാസത്തിലെ മാത്രം കണക്കുകൾ പ്രകാരം 10.88 ലക്ഷം കോടി രൂപയാണ് ഫോൺപേ വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുളളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments